കോമയിലാണെന്ന് കരുതി ഭർത്താവിന്റെ മൃതദേഹം ഭാര്യ പരിപാലിച്ചത്18 മാസം

google news
dead
2021 ഏപ്രിൽ 22നാണ് വിമലേഷ് ഹൃദയാഘാതം സംഭവിച്ച് മരിച്ചത്. അദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു വിമലേഷ്. ആദായ നികുതി ഓഫിസിന്റെ അഭ്യർത്ഥന പ്രകാരം കാൻപൂർ പൊലീസ് ദിക്ഷിതിന്റെ വീട് സന്ദർശിച്ചതോടെയാണ് മരണ വിവരം അറിയുന്നത്.

കഴിഞ്ഞ വർഷം ഹൃദയാഘാതത്തെ തുടർന്ന് മരിച്ച വിമലേഷ് ദിക്ഷിതിന്റെ മൃതദേഹം ഭാര്യ കാത്തു സൂക്ഷിച്ചത് 18 മാസക്കാലം. ഭർത്താവ് മരിച്ചതറിയാതെ കോമയിലാണെന്ന് കരുതിയാണ് ഭാര്യ മൃതദേഹം ‘പരിപാലിച്ച്’ പോന്നത്. ഉത്തർപ്രദേശിലെ കാൻപൂരിലാണ് സംഭവം.

2021 ഏപ്രിൽ 22നാണ് വിമലേഷ് ഹൃദയാഘാതം സംഭവിച്ച് മരിച്ചത്. അദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു വിമലേഷ്. ആദായ നികുതി ഓഫിസിന്റെ അഭ്യർത്ഥന പ്രകാരം കാൻപൂർ പൊലീസ് ദിക്ഷിതിന്റെ വീട് സന്ദർശിച്ചതോടെയാണ് മരണ വിവരം അറിയുന്നത്.

 ദിക്ഷിത് കോമയിലാണെന്നായിരുന്നു ഭാര്യയുടെ വാദം. ഏറെ തർക്കത്തിനൊടുവിലാണ് പൊലീസിനൊപ്പം എത്തിയ ആരോഗ്യ വിദഗ്ധരുടെ സംഘത്തെ ദിക്ഷിതിനെ പരിശോധിക്കാൻ ഭാര്യ സമ്മതിച്ചത്. തുടർന്ന് ദിക്ഷിതിനെ ലാല ലജ്പത് റായ് ആശുപത്രിയിലേക്ക് മാറ്റുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

പൊലീസ് എത്തുമ്പോൾ മൃതദേഹം അഴുകിയ നിലയിലായിരുന്നു. ഭാര്യയ്ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് പറയുന്നു. എല്ലാ ദിവസവും രാവിലെ ദിക്ഷിതിന്റെ ശരീരത്തിൽ ഭാര്യ ഗംഗാജലം തളിക്കുമായിരുന്നുവെന്നും ഓക്‌സിജൻ സിലിണ്ടറിന്റെ സഹായത്തോടെ ഓക്‌സിജൻ നൽകുമായിരുന്നുവെന്നും അയൽവാസികൾ പറഞ്ഞു.

Tags