ശാസ്താംപൂവം വനവാസി കോളനിയിൽ നിന്ന് കാണാതായ രണ്ടു കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

google news
DG

തൃശൂര്‍: ശാസ്താംപൂവം കാടര്‍ കോളനിയില്‍നിന്ന് കാണാതായ രണ്ടു കുട്ടികളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.

മാര്‍ച്ച് രണ്ടിന് രാവിലെ മുതല്‍ കുട്ടികളെ കാണാനില്ലെന്ന് കോളനി അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് സജികുട്ടന്‍ (15), അരുണ്‍കുമാര്‍ (എട്ട്) എന്നിവരുടെ മൃതദേഹങ്ങള്‍ കിട്ടിയത്.മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. വന്യജീവികളുടെ ആക്രമണം കാരണമാണോ മരണം സംഭവിച്ചതെന്ന് അന്വേഷിക്കണമെന്ന് പൊതുപ്രവര്‍ത്തകനായ അഡ്വ. വി. ദേവദാസ് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
 

Tags