ആലുവയിൽ കൂറ്റൻ മരം റോഡിലേക്ക് കടപുഴകി വീണു : ഒഴിവായത് വൻ ദുരന്തം
Thu, 4 Aug 2022

കൊച്ചി : ആലുവ– കാലടി റോഡിൽ പുറയാർ കവലയിൽ റോഡിന് സമീപത്തുണ്ടായിരുന്ന കൂറ്റൻ കാറ്റാടി മരം കടപുഴകി വീണു. അപകടാവസ്ഥയിൽ ആയിരുന്ന മരം മുറിച്ചു മാറ്റണമെന്ന് നേരത്തെമുതൽ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അധികൃതർ നടപടിയെടുത്തിരുന്നില്ല.
മഴയും കാറ്റും ശക്തമായതോടെ ഇന്ന് രാവിലെയാണ് മരം കടപുഴകി വീണത്. സ്‌കൂൾ ബസ്, സ്വകാര്യ ബസ് എന്നിവ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ തലനാരിഴയ്‌ക്കാണ് അപകടത്തിൽ നിന്ന് ഒഴിവായത്. മേഖലയിൽ ഗതാഗതം തടസ്സപ്പെട്ടു. ആളാപയമില്ലെങ്കിലും വൈദ്യുതി ലൈനുകളടക്കം പൊട്ടിയിട്ടുണ്ട്.