മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kanhangad Ranipuram Kundu Church is sheltered by wild elephants; Widespread crop damage
Kanhangad Ranipuram Kundu Church is sheltered by wild elephants; Widespread crop damage

മലപ്പുറം: നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു. എടക്കര മുത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനിയാണ് കൊല്ലപ്പെട്ടത്. ആടിനെ മേയ്ക്കാൻ പോയപ്പോഴായിരുന്നു സംഭവം. പത്ത് ദിവസത്തിനിടെ കാട്ടാനയാക്രമണത്തില്‍ രണ്ടാമത്തെ മരണമാണിത്.

നിലമ്പൂർ കരുളായി വന​മേഖലയിലാണ് ഈ കോളനി സ്ഥിതി ചെയ്യുന്നത്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. സരോജിനിയും, ഭർത്താവ് കരിയനും അടങ്ങുന്ന സംഘമാണ് വനത്തിലേക്ക് ആടുകളെ മേയ്ക്കാൻ പോയത്. ഇവരെ ഒരു കൂട്ടം ആനകൾ ആക്രമിക്കുകയായിരുന്നു. 

ആനകളെ കണ്ട് ഭയന്നോടുന്നതിനിടെ സരോജിനിയെ ആന തുമ്പിക്കൈ ഉപയോഗിച്ച്‌ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സരോജിനിയുടെ ആന്തരിക അവയവങ്ങൾക്ക് ഉൾപ്പടെ ഗുരുതരമായി ക്ഷതമേറ്റു. സംഭവസ്ഥലത്തു വെച്ച് തന്നെ സരോജിനി മരിച്ചു. ഇവരുടെ വീടിനോട് ചേർന്ന് 500 മീറ്റർ അകലെയാണ് സംഭവം നടന്നത്.