കോന്നി അടച്ചാക്കലില്‍ 15 പട്ടിക വര്‍ഗ കുടുംബങ്ങളുടെ നടവഴിയടച്ച് വീട്ടുടമ : മതിലിന് മുകളില്‍ ദേശീയ പതാകയും
road blocked

കോന്നി : കോന്നി അടച്ചാക്കലില്‍ 15 പട്ടിക വര്‍ഗ കുടുംബങ്ങളുടെ നടവഴിയടച്ച് വീട്ടുടമ. അടച്ചാക്കല്‍ സ്വദേശി വിക്രമന്‍ എന്നയാളാണ് പതിനഞ്ചോളം പട്ടിക വര്‍ഗ കുടുംബങ്ങള്‍ ഉപയോഗിച്ചുവന്നിരുന്ന വഴി കല്ലും മണ്ണും ഉപയോഗിച്ച് കെട്ടിയടച്ചത്. വഴിയടച്ച് കെട്ടിയതിന് മുകളില്‍ ദേശീയ പതാകയും സ്ഥാപിച്ചിട്ടുണ്ട്.

ഈ വഴിയെ മാത്രം ആശ്രയിച്ച കുടുംബങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതായതോടെ കോന്നി പൊലീസിന് പരാതി നല്‍കി. പൊലീസ് എത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ വഴി അടച്ച കല്ലുകള്‍ പൊളിച്ചുമാറ്റി.

വിക്രമന്‍ അടച്ച വഴി സ്വകാര്യ സ്വത്തല്ലെന്നും പഞ്ചായത്തിന്റെ വഴിയാണെന്നും പഞ്ചായത്ത് അധികൃതരും അറിയിച്ചു. ദേശീയ പതാക പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി .

Share this story