അ​വ​ധി​ക്കാ​ല​ തി​ര​ക്ക് ; ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കും കൊ​ച്ചു​വേ​ളി​യി​ലേ​ക്കും സ്​​പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അനുവദിച്ചു

google news
train

ബം​ഗ​ളൂ​രു: ഹോ​ളി അ​വ​ധി​ക്കാ​ല​ത്തെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കും കൊ​ച്ചു​വേ​ളി​യി​ലേ​ക്കും ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ൽ​വേ സ്​​പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചു.

എ​സ്.​എം.​വി.​ടി ബം​ഗ​ളൂ​രു- ക​ണ്ണൂ​ർ- എ​സ്.​എം.​വി.​ടി ബം​ഗ​ളൂ​രു സ​പെ​ഷ​ൽ (06557/ 06558), എ​സ്.​എം.​വി.​ടി ബം​ഗ​ളൂ​രു- കൊ​ച്ചു​വേ​ളി- എ​സ്.​എം.​വി.​ടി ബം​ഗ​ളൂ​രു സ്പെ​ഷ​ൽ (06555/ 06556) എ​ന്നീ ട്രെ​യി​നു​ക​ളാ​ണ് അ​നു​വ​ദി​ച്ച​ത്. എ​സ്.​എം.​വി.​ടി ബം​ഗ​ളൂ​രു-​ക​ണ്ണൂ​ർ സ്​​പെ​ഷ​ൽ എ​ക്സ്പ്ര​സ് (06557) മാ​ർ​ച്ച് 19, 26 തീ​യ​തി​ക​ളി​ൽ രാ​ത്രി 11.55ന് ​ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് ഉ​ച്ച​ക്ക് ര​ണ്ടി​ന് ക​ണ്ണൂ​രി​ലെ​ത്തും.

ക​ണ്ണൂ​ർ-​എ​സ്.​എം.​വി.​ടി ബം​ഗ​ളൂ​രു സ്പെ​ഷ്യ​ൽ (06558) മാ​ർ​ച്ച് 20, 27 തീ​യ​തി​ക​ളി​ൽ രാ​ത്രി എ​ട്ടി​ന് ക​ണ്ണൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് ഉ​ച്ച​ക്ക് ഒ​ന്നി​ന് ബം​ഗ​ളൂ​രു​വി​ലെ​ത്തും.

ത​ല​ശ്ശേ​രി, വ​ട​ക​ര, കോ​ഴി​ക്കോ​ട്, തി​രൂ​ർ, ഷൊ​ർ​ണൂ​ർ, പാ​ല​ക്കാ​ട്, കോ​യ​മ്പ​ത്തൂ​ർ, ഈ​റോ​ഡ്, സേ​ലം, ബം​ഗാ​ർ​പേ​ട്ട്, കെ.​ആ​ർ പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

എ​സ്.​എം.​വി.​ടി ബം​ഗ​ളൂ​രു- കൊ​ച്ചു​വേ​ളി സ്​​പെ​ഷ്യ​ൽ എ​ക്സ്പ്ര​സ് (06555) മാ​ർ​ച്ച് 23, 30 തീ​യ​തി​ക​ളി​ൽ രാ​ത്രി 1.55ന് ​ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് പി​റ്റേ​ദി​വ​സം രാ​ത്രി 7.10ന് ​കൊ​ച്ചു​വേ​ളി​യി​ലെ​ത്തും.

കൊ​ച്ചു​വേ​ളി-​എ​സ്.​എം.​വി.​ടി ബം​ഗ​ളൂ​രു സ്പെ​ഷ​ൽ (06556) മാ​ർ​ച്ച് 24, 31 തീ​യ​തി​ക​ളി​ൽ രാ​ത്രി 10ന് ​കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് വൈ​കീ​ട്ട് 4.30ന് ​ബം​ഗ​ളൂ​രു​വി​ലെ​ത്തും.

കൊ​ല്ലം, കാ​യം​കു​ളം, ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല, കോ​ട്ട​യം, എ​റ​ണാ​കു​ളം ടൗ​ൺ, ആ​ലു​വ, തൃ​ശൂ​ർ, ഒ​റ്റ​പ്പാ​ലം, പാ​ല​ക്കാ​ട് ജ​ങ്ഷ​ൻ, കോ​യ​മ്പ​ത്തൂ​ർ ജ​ങ്ഷ​ൻ, തി​രു​പ്പൂ​ർ, ഈ​റോ​ഡ്, സേ​ലം, കു​പ്പം, ബം​ഗാ​ർ​പേ​ട്ട്, വൈ​റ്റ്ഫീ​ൽ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പു​ണ്ടാ​വും.

ഹു​ബ്ബ​ള്ളി​യി​ൽ​നി​ന്ന് രാ​മേ​ശ്വ​ര​ത്തേ​ക്ക് ഏ​പ്രി​ൽ ആ​റു മു​ത​ൽ പ്ര​തി​വാ​ര സ്​​പെ​ഷ്യ​ൽ എ​ക്സ്പ്ര​സും അ​നു​വ​ദി​ച്ചു. എ​സ്.​എ​സ്.​എ​സ് ഹു​ബ്ബ​ള്ളി- രാ​മേ​ശ്വ​രം വീ​ക്ക്‍ലി എ​ക്സ്പ്ര​സ് സ്​​പെ​ഷ​ൽ (07335) എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും രാ​വി​ലെ 6.30ന് ​ഹു​ബ്ബ​ള്ളി​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് പി​റ്റേ​ദി​വ​സം രാ​വി​ലെ 6.15ന് ​രാ​മേ​ശ്വ​ര​ത്തെ​ത്തും.

ജൂ​ൺ 29 വ​രെ​യാ​ണ് സ​ർ​വി​സ്. രാ​മേ​ശ്വ​രം-​എ​സ്.​എ​സ്.​എ​സ് ഹു​ബ്ബ​ള്ളി വീ​ക്ക്‍ലി എ​ക്സ്പ്ര​സ് സ്​​പെ​ഷ​ൽ (07336) രാ​മേ​ശ്വ​ര​ത്തു​നി​ന്ന് ഏ​പ്രി​ൽ ഏ​ഴു മു​ത​ൽ എ​ല്ലാ ഞാ​യ​റാ​ഴ്ച​യും രാ​ത്രി ഒ​മ്പ​തി​ന് പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് രാ​ത്രി 7.25ന് ​ഹു​ബ്ബ​ള്ളി​യി​ലെ​ത്തും. ജൂ​ൺ 30 വ​രെ​യാ​ണ് സ​ർ​വി​സ്. ബം​ഗ​ളൂ​രു​വി​ൽ യ​ശ്വ​ന്ത്പു​ർ ബൈ​പാ​സ് വ​ഴി ക​ട​ന്നു​പോ​കു​ന്ന ഈ ​ട്രെ​യി​നി​ന് ബാ​ന​സ്‍വാ​ടി​യി​ൽ സ്റ്റോ​പ്പു​ണ്ടാ​കും.
 

Tags