അ​വ​ധി​ക്കാ​ല തിരക്ക് ; ആ​ഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്ട്ര സ​ർ​വി​സു​ക​ൾ ഗ​ണ്യ​മാ​യി വ​ർ​ധി​പ്പി​ക്കാൻ ഒരുങ്ങി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് ​​​​​​​

google news
flight

അ​വ​ധി​ക്കാ​ല തിരക്ക് ; ആ​ഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്ട്ര സ​ർ​വി​സു​ക​ൾ ഗ​ണ്യ​മാ​യി വ​ർ​ധി​പ്പി​ക്കാൻ ഒരുങ്ങി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്

കൊ​ച്ചി: വേ​ന​ല്‍ക്കാ​ല​ത്തെ തി​ര​ക്ക്​ പ​രി​ഗ​ണി​ച്ച് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ആ​ഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്ട്ര സ​ർ​വി​സു​ക​ൾ ഗ​ണ്യ​മാ​യി വ​ർ​ധി​പ്പി​ക്കു​ന്നു. അ​വ​ധി​ക്കാ​ല ഷെ​ഡ്യൂ​ളി​െ​ന്‍റ ഭാ​ഗ​മാ​യി വി​വി​ധ ബി​സി​ന​സ്‌-​വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്‌ പ്ര​തി​ദി​നം 365ല​ധി​കം സ​ർ​വി​സാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​ൽ 259 ആ​ഭ്യ​ന്ത​ര സ​ർ​വി​സു​ക​ളും 109 അ​ന്താ​രാ​ഷ്ട്ര സ​ർ​വി​സു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ വേ​ന​ൽ​ക്കാ​ല ഷെ​ഡ്യൂ​ളി​നെ അ​പേ​ക്ഷി​ച്ച്‌ പ്ര​തി​ദി​നം 55 ആ​ഭ്യ​ന്ത​ര സ​ർ​വി​സും 19 അ​ന്താ​രാ​ഷ്ട്ര സ​ർ​വി​സും കൂ​ടു​ത​ലു​ണ്ട് -ആ​ഭ്യ​ന്ത​ര സ​ർ​വി​സി​ല്‍ 25 ശ​ത​മാ​ന​ത്തി​ന്‍റെ​യും അ​ന്താ​രാ​ഷ്ട്ര സ​ർ​വി​സി​ല്‍ 20 ശ​ത​മാ​ന​ത്തി​ന്‍റെ​യും വ​ര്‍ധ​ന.

അ​ബൂ​ദ​ബി, ദ​മാം, ജി​ദ്ദ, ഷാ​ർ​ജ തു​ട​ങ്ങി​യ അ​ന്താ​രാ​ഷ്ട്ര ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ സ​ർ​വി​സു​ക​ൾ വ​ർ​ധി​പ്പി​ക്കും. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, ക​ണ്ണൂ​ര്‍, മം​ഗ​ളൂ​രു, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്‌, കൊ​ല്‍ക്ക​ത്ത, അ​യോ​ധ്യ, വാ​ര​ണ​സി എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നു​ള്ള ആ​ഭ്യ​ന്ത​ര, അ​ന്ത​ര്‍ദേ​ശീ​യ സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം കൂ​ടി വ​ർ​ധി​പ്പി​ച്ച്​ വേ​ന​ൽ​ക്കാ​ല തി​ര​ക്ക് നേ​രി​ടാ​നാ​ണ് എ​യ​ർ​ലൈ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്.
 

Tags