ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഫലപ്രഖ്യാപനം ഇന്ന്

google news
SSLC exam results

 ഈ വര്‍ഷത്തെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം മൂന്ന് മണിക്കാണ് ഫലപ്രഖ്യാപനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്. ഫലമറിയുന്നതിനായി വിപുലമായ സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്.
4,41,120 വിദ്യാര്‍ത്ഥികളാണ് ഇത്തവണ ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതിയത്. സംസ്ഥാനത്തൊട്ടാകെ 77 ക്യാമ്പുകളിലായി ഇരുപത്തി അയ്യായിരത്തോളം അധ്യാപകരാണ് പരീക്ഷ മൂല്യനിര്‍ണ്ണയം പൂത്തിയാക്കിയത്. ഏപ്രില്‍ മൂന്ന് മുതല്‍ 24 വരെയാണ് ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണ്ണയം നടന്നത്.

ഫലപ്രഖ്യാപനത്തിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. ഇതിനായി വിദ്യാഭ്യാസ വകുപ്പ് വെബ്‌സൈറ്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്. www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്‌സൈറ്റുകളിലും പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലും ലഭ്യമാകും. 82.95 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷം മെയ് 25നായിരുന്നു ഫലപ്രഖ്യാപനം നടത്തിയത്.

Tags