ഹയർസെക്കണ്ടറി (വൊക്കേഷണൽ) പ്രവേശനം; അപേക്ഷ മേയ് 16 മുതൽ 25 വരെ

google news
plus one admission

ഹയർസെക്കൻഡറി (വൊക്കേഷണൽ) ഒന്നാംവർഷ പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം മേയ് 16 ന് ആരംഭിച്ച് 25 ന് അവസാനിക്കും. മേയ് 29ന് ട്രയൽ അലോട്ട്മെന്റും ജൂൺ 5ന് ആദ്യ അലോട്ട്മെന്റും നടക്കും. ജൂൺ 24ന് ക്ലാസ് തുടങ്ങും.

അപേക്ഷ നൽകുന്നതിന് പത്താംതരം പഠിച്ച സ്‌കൂളിലെയോ, തൊട്ടടുത്ത സർക്കാർ/ എയ്ഡഡ് ഹയർസെക്കൻഡറി (വൊക്കേഷണൽ) സ്‌കൂളുകളിലെയോ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം. www.vhseportalkerala.gov.in/ www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിൽ കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് Apply Online എന്ന ലിങ്കിലൂടെ നേരിട്ടും അപേക്ഷകൾ സമർപ്പിക്കാം.

ഹയർസെക്കൻഡറി തലത്തിലെ ‘NSQF’' അധിഷ്ഠിതമായ 48 കോഴസുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. എയ്ഡഡ് ഹയർസെക്കൻഡറി (വൊക്കേഷണൽ) സ്‌കൂളുകളിലെ മാനേജ്മന്റ് ക്വോട്ട (20 ശതമാനം സീറ്റുകൾ) പ്രവേശനം അതത് മാനേജമെന്റുകളാണ് നടത്തുന്നത്. അതിനായി അതത് സ്‌കൂളുകളിൽ നിന്ന് ലഭിക്കുന്ന പ്രത്യേക അപേക്ഷാ പൂരിപ്പിച്ച് നൽകണം.

Tags