ഹയർ സെക്കൻഡറി തസ്തിക നിർണയം നടത്താൻ സർക്കാർ

google news
teacher

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ  ത​സ്തി​ക നി​ർ​ണ​യം ന​ട​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാനം . കു​ട്ടി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാണ് ത​സ്തി​ക നി​ർ​ണ​യം ന​ട​ത്താ​ൻ  തീ​രു​മാനയിച്ചത് .

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ 25 കു​ട്ടി​ക​ളി​ൽ താ​ഴെ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന പ്ല​സ് വ​ൺ, പ്ല​സ് ടു ​ബാ​ച്ചു​ക​ൾ ര​ണ്ടു ഡ​സ​നോ​ളം. നാ​ലു​വ​ർ​ഷ​ത്തെ ക​ണ​ക്കെ​ടു​ത്താ​ൽ കു​ട്ടി​ക​ളി​ല്ലാ​തെ പൂ​ട്ടി​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ബാ​ച്ചു​ക​ളും നി​ര​വ​ധി​യു​ണ്ട്.

 25 കു​ട്ടി​ക​ളെ​ങ്കി​ലും ഇ​ല്ലാ​ത്ത ബാ​ച്ചു​ക​ളി​ൽ ത​സ്തി​ക​ക​ൾ ഒ​ഴി​വാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യം. ഇ​ത്ത​ര​ത്തി​ലു​ള്ള ത​സ്തി​ക നി​ർ​ണ​യം ജി​ല്ല​യി​ലെ ന​ല്ലൊ​രു വി​ഭാ​ഗം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തും.

പു​തി​യ നി​യ​മ​ന​ങ്ങ​ൾ കു​റ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ നി​ല​വി​ലെ അ​ധ്യാ​പ​ക​രി​ൽ പ​ല​ർ​ക്കും ജോ​ലി ന​ഷ്ട​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. എ​ന്നാ​ൽ, ത​സ്തി​ക നി​ർ​ണ​യം വ​ഴി പു​നഃ​ക്ര​മീ​ക​രി​ക്കു​മെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ ഇ​ത് എ​ത്ര​മാ​ത്രം പ്രാ​വ​ർ​ത്തി​ക​മാ​കു​മെ​ന്ന​തു പ്ര​ശ്ന​മാ​ണ്. ഇ​തേ​വ​രെ സം​സ്ഥാ​ന​ത്തെ പ​ത്താം​ക്ലാ​സ് വ​ര​യൊ​ണ് സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ളു​ടെ എ​ണ്ണം അ​ടി​സ്ഥാ​ന​മാ​ക്കി ത​സ്തി​ക നി​ർ​ണ​യം ന​ട​ത്തി​യി​രു​ന്ന​ത്.


 ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ പു​തി​യ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ പു​തി​യ ത​സ്തി​ക സൃ​ഷ്ടി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും ക​ണ​ക്കു​ക​ൾ ശേ​ഖ​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും ത​സ്തി​ക നി​ല​നി​ർ​ത്തു​ന്ന​തി​ന് ഇ​ത് ആ​വ​ശ്യ​മാ​യി​രു​ന്നി​ല്ല. ഇ​നി ത​സ്തി​ക​ക​ൾ നി​ല​നി​ർ​ത്തു​ന്ന​തി​നും കു​ട്ടി​ക​ളു​ടെ എ​ണ്ണം അ​ടി​സ്ഥാ​ന​മാ​കു​ക​യാ​ണ്.

Tags