അന്തർദേശീയ നിലവാരത്തിലേക്കുള്ള മാറ്റത്തിന് തയ്യാറെടുത്ത് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല

press meet

തിരുവല്ല: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ പഠനം അന്തർദേശീയ മാനദണ്ഡങ്ങൾക്കും നിലവാരങ്ങൾക്കും അനുസൃതമായ ഘടനയിലേക്കുളള മാറ്റത്തിന് തയ്യാറെടുക്കുകയാണ്. അഭിരുചികൾക്കനുസൃതമായി  പഠന വിഷയങ്ങളുടെ തിരഞ്ഞെടുപ്പിൽ വിദ്യാർത്ഥികൾക്ക് പൂർണ്ണമായ സ്വാതന്ത്ര്യം ലഭിക്കുന്നതുൾപ്പെടെ സമൂലമായ മാറ്റങ്ങളാണ് നടപ്പിലാകുന്നത്. 

ആദ്യവ൪ഷത്തെ പഠനത്തിന് ശേഷം ഐച്ഛിക പഠനവിഷയം മാറ്റാൻ കഴിയുന്നത്, ഉൽപാദനക്ഷമതയും തൊഴിൽ സാധ്യതകളെയും മുൻനിർത്തി അറിവിനോടൊപ്പം നെെപുണികളേയും ലക്ഷ്യമാക്കിയുള്ള പഠനം, ഇടക്ക് പഠനം നിന്നു പോയാൽ മൂന്നുവ൪ഷത്തിനകം തിരികെ വന്ന് പഠനം തുടരാനുള്ള അവസരം, തൊഴിലിടങ്ങളിൽ നിന്ന് പ്രായോഗിക പരിശീലനത്തിനുള്ള അവസരം, പ്രവേശനം നേടുന്ന സ്ഥാപനത്തിനു പുറത്തു നിന്നും ഓൺലൈനിലും അല്ലാതെയും കോഴ്സുകൾ ചെയ്യാനുള്ള അവസരം, കൂടുതൽ സ്കോറുകൾ അധിക പഠനത്തിലൂടെ ആ൪ജ്ജിക്കുന്നതിലൂടെ ആറുമാസം മുമ്പെ ബിരുദം കരസ്ഥമാക്കാനുള്ള അവസരം, ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക മൂല്യനിർണ്ണയ രീതികൾ, നാലുവ൪ഷ പഠനത്തിനു ശേഷം നേരിട്ടു ഗവേഷണത്തിന് പ്രവേശനം തുടങ്ങി പൂർണ്ണമായും വിദ്യാർത്ഥി കേന്ദ്രീകൃതമായ പരിഷ്കാരങ്ങൾ നടപ്പിലാകുന്നു.

press meet

ഈ മാറ്റങ്ങളെ ഉൾക്കൊള്ളുന്നതിന് അധ്യാപകർക്കും അനധ്യാപക൪ക്കും മൂന്ന് ഘട്ടങ്ങളിലായി പരിശീലനം എല്ലാ ബിരുദ പ്രോഗ്രാമുകളും ആധുനികമായ സ്പെഷ്യലെെസേഷനുകളോടെ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള അവസരം ഉൾപ്പെടെ സമഗ്രമായ തയ്യാറെടുപ്പുകൾ ആണ് നാല് വ൪ഷ ഓണേഴ്സ് പഠനത്തിനായി തിരുവല്ല മാർത്തോമ്മ കോളേജ് നടത്തിയിട്ടുള്ളത്. 

ബിരുദ പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും പൊതുസമൂഹത്തിനും ഇതു സംബന്ധിച്ചു ബോധവത്കരണം നൽകുന്നതിനും ആശങ്കകൾ ദൂരീകരിക്കുന്നതിനുമായി ഒരു മുഖാമുഖം പരിപാടി 2024 മെയ് 13- തീയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവല്ല മാർത്തോമാ സഭ ആസ്ഥാനത്തുള്ള വി. ജി. എം ഹാളിൽ വച്ച് നടത്തപ്പെടുന്നു. 

 എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും ലോകപ്രശസ്ത ശാസ്ത്ര ഗവേഷകനുമായ ഡോ. സാബു തോമസ് ഉദ്ഘാടനം നിർവഹിക്കും. എംജി യൂണിവേഴ്സിറ്റി ബിരുദ ഓണേഴ്സ്  പാഠ്യപദ്ധതിയുടെ റൂൾസ് ആൻഡ് റെഗുലേഷൻസ് കമ്മിറ്റി കൺവീനർ  ഡോ.സുമേഷ് എ എസ് വിദ്യാർത്ഥികൾക്കായി ഉന്നത വിദ്യാഭ്യാസ രംഗത്ത് വരുന്ന മാറ്റങ്ങളെ കുറിച്ചും അതിൻറെ സാധ്യതകളെക്കുറിച്ച് വിശദീകരണം നൽകുന്നു.

കോളേജ് പ്രിൻസിപ്പൽ ഡോ.മാത്യു വർക്കി, ട്രഷറർ ശ്രീ. തോമസ് കോശി, കോളേജ് ഐ ക്യു എ സി കോഡിനേറ്റർ ഡോ. സോണിയ  അന്ന സക്കറിയ, ഓണേഴ്സ് ബിരുദ പ്രോഗ്രാം നോഡൽ ഓഫീസറും മുഖാമുഖം കൺവീനറുമായ ശ്രീ മനേഷ് ജേക്കബ്, മുഖാമുഖം ജോയിൻ കൺവീനർ ശ്രീ അനൂപ് കോശി ജോർജ്, കോളേജ് അഡ്മിഷൻ ഓഫീസർ ഡോ വിഷ്ണു നമ്പൂതിരി കെ എം എന്നിവർ പങ്കെടുക്കും.
 

Tags