ശബരിമല കാണിക്ക എണ്ണലില്‍ ഹൈക്കോടതി ഇടപെടുന്നു

highcourt


കൊച്ചി: ശബരിമല കാണിക്ക എണ്ണലില്‍ ഹൈക്കോടതി ഇടപെടുന്നു. കാണിക്ക എണ്ണലിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്‌പെഷ്യല്‍ കമ്മീഷണര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. മുന്‍പില്ലാത്ത വിധം നോട്ടും നാണയങ്ങളും ഇത്തവണ എത്തിയെന്ന് കമ്മീഷണര്‍ കോടതിയെ അറിയിച്ചു. 

അന്നദാന മണ്ഡപത്തിലും പണം കൂനയായി കൂട്ടിയിട്ടിരിക്കുകയാണ്. കാണിക്ക എപ്പോള്‍ എണ്ണിത്തീരുമെന്ന് പറയാന്‍ കഴിയില്ലെന്നും ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ കോടതിയില്‍ വ്യക്തമാക്കി. കാണിക്ക എണ്ണുന്നതില്‍ അപാകതയുണ്ടോ എന്നറിയിക്കാന്‍ ദേവസ്വം വിജിലന്‍സിനും കോടതി  നിര്‍ദേശം നല്‍കി. വിഷയം  ഹൈക്കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ചരിത്രത്തിലെ തന്നെ ഏറ്റവും വരുമാനമാണ് ശബരിമലയില്‍ ഈ സീസണില്‍ ലഭിച്ചത്. 


 

Share this story