അതിജീവിതർക്കെതിരെ സൈബർ ആക്രമണത്തിന് പ്രത്യേക സംഘങ്ങൾ : ഹൈക്കോടതി
പ്രവാസികള്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ്; ഹൈക്കോടതി ഇന്ന് ഹര്‍ജി പരിഗണിക്കും

കൊച്ചി : ലൈംഗികാതിക്രമ കേസുകളിലെ അതിജീവിതർക്കെതിരെ സൈബർ ആക്രമണം നടത്താൻ പ്രത്യേക സംഘങ്ങൾ തന്നെയുണ്ടെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. പരാതിപ്പെടുമ്പോൾ എന്തു കൊണ്ടാണു വൈകിയതെന്ന ചോദ്യം സൈബർ ഇടങ്ങളിൽ ഉന്നയിക്കപ്പെടുന്നു. സ്വകാര്യതയ്ക്കു നേരെയുള്ള ആക്രമണമാണിത്.

പീഡനക്കേസുകളുടെ അന്വേഷണ ഘട്ടത്തിലാണ് അതിജീവിതർ ഏറെ വെല്ലുവിളി നേരിടുന്നത്. ചിലപ്പോൾ പൊലീസുകാർ തന്നെ ഒത്തുതീർപ്പിനു പ്രേരിപ്പിക്കുന്ന സാഹചര്യമുണ്ട്. അതുകൊണ്ടാണ് ലൈംഗികാതിക്രമങ്ങൾ അതിജീവിക്കുന്നവർ സ്റ്റേഷനിൽ എത്താതെ പരാതി നൽകാൻ കഴിയുന്ന സംവിധാനം വേണമെന്നു പറയുന്നത്. ഇതിനായി ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തുന്നതിന്റെ സാധ്യത പരിശോധിക്കണം– കോടതി പറഞ്ഞു.

ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് കോടതിയിലേക്കും ഒട്ടേറെ കത്തുകൾ വരുന്നുണ്ടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. പരാതി നൽകിയതിനെ തുടർന്നു ഭീഷണി നേരിടുന്നതായി ഒരു അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണു കോടതിയുടെ പരാമർശം.

∙സ്വകാര്യത ഉറപ്പാക്കണം

അതിജീവിതരുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കണം. കേന്ദ്രീകൃത ടോൾ ഫ്രീ നമ്പറിൽ ലഭിക്കുന്ന പരാതികൾ അതതു പൊലീസ് സ്റ്റേഷനുകളിലേക്കു കൈമാറണം. സ്റ്റേഷനിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥർ പരാതിക്കാരെ ചെന്നു കണ്ടു പരാതി രേഖപ്പെടുത്തണം– കോടതി നിർദേശിച്ചു.

Share this story