ജോയ്‌സ്‌ന ലോകപരിചയമുള്ള കുട്ടിയാണ്, പക്വതയുമുണ്ട്, ഇനി അവര്‍ തീരുമാനിക്കട്ടെ : ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്ന് കോടതി : ഹേബിയസ് കോർപസ് തീർപ്പാക്കി

google news
joysna

കോടഞ്ചേരി മിശ്ര വിവാഹവുമായി ബന്ധപ്പെട്ട ഹേബിയസ് കോർപസ് തീർപ്പാക്കി ഹൈക്കോടതി. ജോയ്‌സ്‌നയെ ഹൈക്കോടതി ഭർത്താവ് ഷെജിനോടൊപ്പം വിട്ടുകൊണ്ട് ഉത്തരവിറക്കി.

ജോയ്‌സ്‌ന അന്യായ തടങ്കലിലല്ലെന്ന് മനസിലാക്കിയതായി കോടതി വ്യക്തമാക്കി. ജസ്റ്റിസ് സിഎസ് സുധ, വി.ജി അരുൺ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ജോയ്‌സ്‌നയെ കാണാനില്ലെന്നും ജോയ്‌സ്‌ന അന്യായമായി തടങ്കലിലാണെന്നും കാട്ടിയാണ് പിതാവ് ജോസഫ് ഹേബിയസ് കോർപസ് നൽകിയത്. ജോയ്‌സ്‌നയ്ക്ക് 26 വയസായെന്നും, പ്രായപൂർത്തിയായ പെൺകുട്ടിക്ക് ആരുടെയൊപ്പം പോകണമെന്ന് തീരുമാനിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. 

വീട്ടുകാരോട് സംസാരിക്കാൻ താത്പര്യമില്ലെന്നും നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നും ജോയ്‌സ്‌ന കോടതിയെ അറിയിച്ചു.തുടർന്ന് ഭർത്താവിനൊപ്പം പോകണമെന്ന ജോയ്‌സ്‌നയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചു.

Tags