സജി ചെറിയാന് തിരിച്ചടി ; ഭരണഘടനാ വിരുദ്ധ പ്രസംഗക്കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

 Saji Cheriyan ; High Court
 Saji Cheriyan ; High Court

മന്ത്രി ഉപയോഗിച്ചത് അനാദരവുള്ള വാക്കുകളാണ്. എന്ത് സാഹചര്യത്തിലാണ് കുന്തം, കൂടചക്രം എന്നുള്ള വാക്ക് ഉപയോഗിച്ചതെന്ന് പരിശോധിക്കണം.

കൊച്ചി : ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണത്തിന് ഡി ജി പിക്ക് ഹൈക്കോടതി നിർദേശം നൽകി. പൊലീസ് റിപ്പോർട്ട് തളളിയ കോടതി പ്രസംഗത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നും ഉത്തരവിട്ടു.

മന്ത്രി ഉപയോഗിച്ചത് അനാദരവുള്ള വാക്കുകളാണ്. എന്ത് സാഹചര്യത്തിലാണ് കുന്തം, കൂടചക്രം എന്നുള്ള വാക്ക് ഉപയോഗിച്ചതെന്ന് പരിശോധിക്കണം.

സത്യസന്ധനായ ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കുന്നുവെന്ന് ഉറപ്പാക്കണം. പ്രസംഗം കേട്ടവരുടെ മനസ്സിൽ ഭരണഘടനക്കെതിരെ അവമതിപ്പ് ഉണ്ടാക്കിയോ എന്നും അറിയേണ്ടതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

Tags