വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയുടെ കൊലപാതകം: പുനരന്വേഷണം ആവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയില്‍

google news
high court

കൊച്ചി: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയെ സമീപിച്ചു.  

കേസില്‍ ഫൊറന്‍സിക് സയന്‍സില്‍ ഉള്‍പ്പെടെ വൈദഗ്ധ്യമുള്ള മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ഉത്തരവിടണമെന്നും  അന്വേഷണത്തിന് ഹൈക്കോടതിയുടെ മേല്‍നോട്ടമുണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. ഹര്‍ജി അടുത്ത ദിവസം കോടതിയുടെ പരിഗണനയ്ക്ക് വരും.

നിയമത്തിന്റെ പിടിയില്‍നിന്നു പ്രതിയെ രക്ഷിക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമം അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായി. സത്യസന്ധമായ അന്വേഷണമല്ല നടന്നത്. അതിനാലാണ് പ്രതി അര്‍ജുന്‍ സുന്ദറിനെ വിചാരണക്കോടതി വിട്ടയച്ചത്. കാര്യക്ഷമവും പക്ഷപാതരഹിതവും സുതാര്യവുമായ അന്വേഷണം വേണം. കട്ടപ്പന പ്രത്യേക കോടതിയുടെ ഉത്തരവില്‍ അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു. 

വിചാരണക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. 
 

Tags