എറണാകുളത്ത് ഒരു ലക്ഷം ലീഡ് കടന്ന് ഹൈബി ഈഡൻ

google news
hibi

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരവെ എക്‌സിറ്റ് പോളിന് സമാനമായി കേരളത്തില്‍ യുഡിഎഫ് കുതിപ്പ്. എറണാകുളത്ത് യു ഡി എഫ് സ്ഥാനാർഥി ഹൈബി ഈഡൻ  101464 വോട്ടുകൾക്കാണ് ഹൈബി ഈഡൻ മുന്നേറുന്നത്.

അതെ സമയം കേരളത്തിൽ ബിജെപി രണ്ട് സീറ്റുകളെങ്കിലും നേടിയേക്കാമെന്ന രീതിയിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ഇതില്‍, തൃശൂരില്‍ 40,000 വോട്ടുകളില്‍ അധികം നേടിയ സുരേഷ് ഗോപി ഏറെക്കുറെ ജയം ഉറപ്പിച്ചെന്ന് ബിജെപി കരുതുന്നു. പലയിടങ്ങളിലും ബിജെപി ആഘോഷം തുടങ്ങിക്കഴിഞ്ഞു.

Tags