പൈതൃകോത്സവം 2023: ലോഗോ പ്രകാശനം ചെയ്തു

ssss
ssss

വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 12 മുതൽ 14 വരെ തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന പൈതൃകോത്സവം 2023ന്റെ ലോഗോ പ്രകാശനം ചെയ്തു. നിയമസഭാ മീഡിയ റൂമിൽ നടന്ന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ലോഗോ പ്രകാശനം ചെയ്തു. 

അന്തർദേശീയ വെർണാകുലർ ആർകിടെക്ചർ - സുസ്ഥിര നിർമാണ സാങ്കേതികവിദ്യ - ചുമർചിത്ര സെമിനാറുകൾ, കരകൗശല - മ്യൂറൽ പ്രദർശനങ്ങൾ എന്നിവയാണു പൈതൃകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. അനന്തവിലാസം കൊട്ടാരമുറ്റത്ത് പ്രത്യേകം തയാറാക്കിയ വേദിയിലാണു സെമിനാർ.

Tags