ശക്തമായ മഴ ; മലങ്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും

google news
malankara dam

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാല്‍ മലങ്കര ഡാമിന്റെ നാലു ഷട്ടറുകള്‍ രണ്ടുമീറ്റര്‍ വീതം ഉയര്‍ത്താന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കി.
മൂവാറ്റുപുഴ തൊടുപുഴയാറുകളുടെ തീര പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
പരമാവധി ജലനിരപ്പായ 41.50 മീറ്റര്‍ എത്തുന്ന സാഹചര്യമുണ്ടായാലാണ് രണ്ടു മീറ്റര്‍ വീതം ഷട്ടറുകള്‍ ഉയര്‍ത്തുക. നിലവില്‍ നാലു ഷട്ടറുകളും ഒരു മീറ്റര്‍ വീതം ഉയര്‍ത്തിവച്ചിരിക്കുകയാണ്.

Tags