സംസ്ഥാന വ്യാപകമായി അതിശക്തമായ മഴ തുടരും; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

rain-
rain-

കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന്   മുന്നറിയിപ്പ് നൽകി . 10 ജില്ലകളിൽ ഓറഞ്ച് അലർട്ടും 4 ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര തീരദേശ മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പും തുടരുകയാണ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വടക്കു കിഴക്കൻ അറബിക്കടലിൽ കച്ചിനും പാകിസ്ഥാനും സമീപപ്രദേശങ്ങളിലായി അതിതീവ്രന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതിന്റെയും, വടക്കൻ ആന്ധ്രാ പ്രദേശിനും തെക്കൻ ഒഡീഷക്കും സമീപത്തായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം ശക്തിയേറിയ ന്യൂനമർദ്ദമായി മാറിയതിന്റെയും സ്വാധീനഫലമായാണ് നിലവിൽ സംസ്ഥാന വ്യാപകമായി മഴ ലഭിക്കുന്നത്.

Tags