കനത്ത മഴ : പാളത്തിലെ വെള്ളക്കെട്ട് കാരണം ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

train
train

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് വള്ളത്തോൾ  നഗറിനും വടക്കാഞ്ചേരിക്കും ഇടയിലെ റെയിൽവേ പാളത്തിലെ വെള്ളക്കെട്ട് കാരണം ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. എറണാകുളം - കണ്ണൂർ ഇന്‍റർസിറ്റി എക്സ്പ്രസ് (ട്രെയിൻ നമ്പർ 16305) തൃശൂരിൽ സർവീസ് അവസാനിപ്പിക്കും.

തിരുനെൽവേലി - പാലക്കാട് പാലരുവി എക്സ്പ്രസ് (ട്രെയിൻ നമ്പർ 16791) ആലുവ വരെ മാത്രമാണ് സർവീസ് നടത്തുക. തിരുവനന്തപുരം - ഷൊർണൂർ വേണാട് എക്പ്രസ് (ട്രെയിൻ നമ്പർ 16302) ചാലക്കുടിയിൽ സർവീസ് അവസാനിപ്പിക്കും. 

Tags