കനത്ത മഴ : കേരളത്തിൽ മരണം ആറായി

heavy rain

തിരുവനന്തപുരം: കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ സംസ്ഥാനത്ത് മരണം ആറായി. രണ്ടു പേരെ കാണാതായി. അരുവിക്കര പൈക്കോണം ദുർഗാ ക്ഷേത്രത്തിന് സമീപം അനു നിവാസിൽ അശോകൻ (56) കിള്ളിയാറിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു.

ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചെ​ങ്ങ​ന്നൂ​ർ ബു​ധ​നൂ​രി​ൽ കാ​ൽ​വ​ഴു​തി തോ​ട്ടി​ൽ വീ​ണ വ​യോ​ധി​ക മ​രി​ച്ചു. ബു​ധ​നൂ​ർ ക​ട​മ്പൂ​ർ ഒ​ന്നാം വാ​ർ​ഡി​ൽ ച​ന്ദ്ര വി​ലാ​സ​ത്തി​ൽ പ​രേ​ത​നാ​യ രാ​ഘ​വ​ന്‍റെ ഭാ​ര്യ പൊ​ടി​യ​മ്മ​യാ​ണ്​ (80) മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 7.30ഓ​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. തോ​ടി​നു​മു​ക​ളി​ലെ സ്ലാ​ബി​ൽ ച​വി​ട്ടി​യ​പ്പോ​ൾ കാ​ൽ​വ​ഴു​തി വെ​ള്ള​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

അതേസമയം, കോ​​​ട്ട​​​യം മു​​​ണ്ട​​​ക്ക​​​യ​​​ത്ത്​ ​മ​​​ണി​​​മ​​​ല​​​യാ​​​റ്റി​​​ൽ ഒ​​​ഴു​​​ക്കി​​​ൽ​​​പെ​​​ട്ട്​ ഒ​​​രാ​​​ളെ കാ​​​ണാ​​​താ​​​യി. കല്ലേപ്പാലം കളപ്പുരയ്ക്കൽ തിലകനെ (46) മണിമലയാറ്റിൽ കാണാതായി.

Tags