സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരും

hot

സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരും. കഴിഞ്ഞ ദിവസം പാലക്കാടും തൃശ്ശൂരുമാണ് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. 39.5, 40 ഡിഗ്രി സെല്‍ഷ്യസാണ് യഥാക്രമം പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ അനുഭവപ്പെട്ട താപനില. സാധാരണയെക്കാള്‍ 1.9 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ് പാലക്കാട്ടെ ചൂട്. പുനലൂര്‍ 38.5 ഡിഗ്രി സെല്‍ഷ്യസും വെള്ളനികര 38 ഡിഗ്രി സെല്‍ഷ്യസും കണ്ണൂര്‍ എയര്‍പോര്‍ട്ട് പ്രദേശത്ത് 37.2 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയ താപനില.

അതേസമയം, മഴ സാധ്യതാ മുന്നറിയിപ്പും കേന്ദ്രകാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഇന്ന് മുതല്‍ മാര്‍ച്ച് 30 വരെ അഞ്ച് ദിവസത്തേക്കുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പില്‍ നാല് ജില്ലകളിലാണ് മഴ സാധ്യത പ്രവചിക്കുന്നത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴ പെയ്യാനുള്ള സാധ്യതയുള്ളത്.

Tags