കനത്ത ചൂട് ; സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്

google news
Heat

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത ചൂടിനെ തുടർന്ന 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

    രാവിലെ 11 നും ഉച്ചക്ക് 3നുമിടയ്ക്ക് നേരിട്ട് വെയിൽ കൊള്ളുന്നത് പരമാവധി ഒഴിവാക്കണം
    ദാഹമില്ലെങ്കിലും ആവശ്യത്തിന് വെള്ളം കുടിക്കുക
    ചർമരോഗങ്ങൾ ഒഴിവാക്കാൻ മോയ്സ്ചറൈസറുകളും സൺസ്‌ക്രീനും ഉപയോഗിക്കാം. എസ്‌പിഎഫ് 30 ഉള്ള സൺസ്‌ക്രീൻ വാങ്ങാൻ ശ്രദ്ധിക്കുക.
    വേനൽക്കാലത്ത് വെള്ളയോ ഇളംനിറത്തിലോ ഉള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. തൊപ്പിയും കുടയും സൺഗ്ലാസുകളും എപ്പോഴും കൈയിൽ കരുതണം.
    ഉച്ചസമയത്തെ വ്യായാമം ഒഴിവാക്കണം.

Tags