പാലക്കാട് ചൂട് ഉയരുന്നു

hot

പാലക്കാട് ചൂട് ഉയരുന്നു. നിലവില്‍ 35 മുതല്‍ 38 ഡിഗ്രി വരെയാണ് ജില്ലയിലെ ശരാശരി താപനില. ചൂട് കൂടുന്നതോടെ നേരിട്ട് വെയില്‍ ഏല്‍ക്കാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് ജില്ലാ ആരോഗ്യവിഭാഗം ജനങ്ങളോട് നിര്‍ദേശിച്ചു.
ജില്ലയില്‍ പകല്‍ 10 മണിയോടെ തന്നെ ചൂട് കനക്കും. കഴിഞ്ഞ 10 ദിവസങ്ങളായി 35 മുതല്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് മിക്കയിടങ്ങളിലേയും താപനില. എരിമയൂരില്‍ 40 ഡിഗ്രി ചൂട് രേഖപ്പെടുത്തിയെന്നും വിവരമുണ്ട്. ഈ സാഹചര്യം തുടര്‍ന്നാല്‍ അടുത്ത മാസത്തോടെ താപനില 42 ഡിഗ്രിയില്‍ എത്തുമെന്നാണ് വിലയിരുത്തല്‍. വെയില്‍ നേരിട്ട് ഏല്‍ക്കാതിരിക്കാനും, ആവശ്യത്തിന് വെള്ളം കുടിക്കാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ചൂട് കൂടിയതോടെ മലമ്പുഴ, വാളയാര്‍ തുടങ്ങിയ പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ന്നു. വെള്ളം കുറയുന്നത് കൃഷി, കുടിവെള്ളം എന്നിവയെ ബാധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

Tags