സംസ്ഥാനത്ത് ചൂട് കനക്കുന്നു

chood

സംസ്ഥാനത്ത് ചൂട് കനക്കുന്നു . തുടർച്ചയായി നാലാം ദിവസവും കോട്ടയത്താണ് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. 38 ഡിഗ്രി സെൽഷ്യസാണ് കോട്ടയത്തെ ചൂട്.സാധാരണയെക്കാൾ 3.2 ത്ഥര കൂടുതൽ ചൂടാണ് അനുഭവപ്പെടുന്നത്. പുനലൂർ 37.5 ഡിഗ്രി സെൽഷ്യസും വെള്ളാനിക്കര 37.3 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും നൽകിയിരിക്കുന്ന വേനൽ കാല ജാഗ്രത നിർദേശങ്ങൾ പൊതുജനങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
 

Share this story