ഹൃദയാഘാതം; റിയാദിൽ മരിച്ച തൃശൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
death
രാജീവിന്റെ മരണത്തിലേക്കു നയിച്ചത്. നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‍കരിച്ചു

 റിയാദ്: കഴിഞ്ഞ ദിവസം പുലർച്ചെ സൗദി അറേബ്യയിലെ റിയാദിൽ മരിച്ച തൃശൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.തൃശൂർ ആവിണിശ്ശേരി വല്ലൂർവളപ്പിൽ വീട്ടിൽ രാജീവിന്റെ (42) മൃതദേഹമാണ് എയർ ലങ്ക വിമാനത്തിൽ കൊളംബോ വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് റിയാദ് നാഷണൽ ഗാർഡ് ഹോസ്‍പിറ്റലിലേക്ക് പോകുന്ന വഴിയിൽ വീണ്ടും ഹൃദയാഘാതമുണ്ടായതാണ് രാജീവിന്റെ മരണത്തിലേക്കു നയിച്ചത്. നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‍കരിച്ചു.

Share this story