മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചു ; കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ഡോക്ടര്‍ക്കെതിരെ ജൂനിയര്‍ വനിതാ ഡോക്ടര്‍ പരാതി നല്‍കി

police
police

ഡോക്ടര്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ഡോക്ടര്‍ക്കെതിരെ പീഡന പരാതി. ജൂനിയര്‍ വനിതാ ഡോക്ടറാണ് സര്‍ജന്‍ സെര്‍ബില്‍ മുഹമ്മദിനെതിരെ പരാതി നല്‍കിയത്. മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിയെന്നാണ് വിവരം. ഇയാള്‍ക്കെതിരെ പാരിപ്പള്ളി പൊലീസ് കേസെടുത്തു. കേസെടുത്തതിന് പിന്നാലെ സെര്‍ബില്‍ മുഹമ്മദിനെ മെഡിക്കല്‍ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഡോക്ടര്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.


കഴിഞ്ഞ മാസം 24-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തിയ ഡോക്ടര്‍ സെര്‍ബിന്‍ മുഹമ്മദ് തനിക്കും മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് വനിതാ ഡോക്ടര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനായിരുന്നു യുവതി ആദ്യം പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തുകയും ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇതിന് ശേഷമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഇന്നലെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Tags