താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല ; നിലപാട് ആവര്‍ത്തിച്ച് ബോബി ചെമ്മണ്ണൂര്‍
Jan 9, 2025, 08:21 IST
നാല് മാസം മുന്‍പുണ്ടായ കാര്യങ്ങളില്‍ ഇപ്പോള്‍ പരാതിയുമായി വന്നതിന് പിന്നില്‍ മറ്റ് ഉദ്ദേശങ്ങളാണ് എന്നുമാണ് ബൊച്ചെയുടെ മൊഴി.
ലൈംഗികാധിക്ഷേപ കേസില്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വീണ്ടും ആവര്‍ത്തിച്ച് വ്യവസായി ബോബി ചെമ്മണ്ണൂര്‍. പരാതിക്കാരിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും നാല് മാസം മുന്‍പുണ്ടായ കാര്യങ്ങളില്‍ ഇപ്പോള്‍ പരാതിയുമായി വന്നതിന് പിന്നില്‍ മറ്റ് ഉദ്ദേശങ്ങളാണ് എന്നുമാണ് ബൊച്ചെയുടെ മൊഴി.
ബോബി ചെമ്മണ്ണൂരിനെ ഇന്ന് രാവിലെ 11 മണിയോടെയാണ് കോടതിയില്‍ ഹാജരാക്കുക. ഇതിന്റെ ഭാ?ഗമായി ഇന്ന് പുലര്‍ച്ചെ അഞ്ചേ കാലോടെ വീണ്ടും വൈദ്യപരിശോധന നടത്തി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചായിരുന്നു പരിശോധന. ഇന്നലെ രാത്രിയും വൈദ്യ പരിശോധന നടത്തിയിരുന്നു