ആംബുലന്‍സിന് വഴി മാറി നല്‍കാതെ കാറോടിച്ചു ; യുവാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
മോട്ടോര്‍ വാഹന വകുപ്പിന്റെ അഞ്ചുദിവസത്തെ പരിശീലന ക്ലാസില്‍ പങ്കെടുക്കണം.
ആംബുലന്‍സിന് വഴി നല്‍കാതെ അപകടകരമായ രീതിയില്‍ കാറോടിച്ച സംഭവത്തില്‍ യുവാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കൊടുവള്ളി സ്വദേശി മുഹമ്മദ് മുസമ്മിലിന്റെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഒരു വര്‍ഷത്തേക്കാണ് യുവാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.
മോട്ടോര്‍ വാഹന വകുപ്പിന്റെ അഞ്ചുദിവസത്തെ പരിശീലന ക്ലാസില്‍ പങ്കെടുക്കണം. 9,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ദൃശ്യങ്ങള്‍ സഹിതം ആംബുലന്‍സ് ഡ്രൈവര്‍ ഡെയ്‌സണ്‍ ഡിസൂസ നല്‍കിയ പരാതിയിലാണ് നടപടി.
ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ കാസര്‍കോട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പി രാജേഷിന്റേതാണ് നടപടി. കെഎല്‍ 88 കെ 9888 എന്ന കാറാണ് അത്യാസന്ന നിലയിലുള്ള രോഗിയുമായി പോയ ആംബുലന്‍സിന് വഴി നല്‍കാതെ അപകടകരമായ രീതിയില്‍ വാഹനമോടിച്ചത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം.
കാറുടമയായ മുഹമ്മദ് സഫുവാന്റെ ബന്ധുവാണ് വാഹനമോടിച്ച മുഹമ്മദ് മുസമ്മില്‍. മംഗളൂരുവില്‍ പോയി മടങ്ങി വരുന്ന വഴിയാണ് കാര്‍ ആംബുലന്‍സിനെ വഴി തടഞ്ഞത്. അത്യാസന്ന നിലയിലുള്ള രോ?ഗിയുമായി ആംബുലന്‍സ് കാഞ്ഞാട് ജില്ലാ ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. മഡിയന്‍ മുതല്‍ കാഞ്ഞാട് വരെയാണ് ആംബുലന്‍സിനെ കാര്‍ വഴി തടഞ്ഞത്. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കുയായിരുന്നു.