വിവാഹം കഴിക്കാന്‍ പണം നല്‍കിയില്ല ; പിതാവിനെ തീവെച്ചുകൊന്നു, മകന്‍ അറസ്റ്റില്‍

police8

മാങ്കുളത്ത് മൃതദേഹം കത്തിക്കരിഞ്ഞ് നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. 

മാങ്കുളം ആറാംമൈല്‍ മുപ്പത്തിമൂന്നിന് സമീപം താമസിക്കുന്ന പാറേക്കുടിയില് തങ്കച്ചന്‍ അയ്യപ്പന്റെ(58) മൃതദേഹമാണ് കത്തിക്കരിഞ്ഞ് നിലയില്‍ കണ്ടെത്തിയത്. വിവാഹം ചെയ്യാന്‍ പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ മകന്‍ ബബിന്‍ (36), തങ്കച്ചനെ തലക്കടിച്ച് വീഴ്ത്തിയ ശേഷം മരിച്ചെന്ന് കരുതി തീ വെയ്ക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

Tags