താന്‍ അനാവശ്യ ചര്‍ച്ച ഉണ്ടാക്കിയില്ല; എ കെ ആന്റണിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല
അത്തരം ഒരു ചര്‍ച്ച ഉണ്ടാക്കിയിട്ടില്ലെന്നും ആരാണ് ചര്‍ച്ച ഉണ്ടാക്കിയതെന്ന് കണ്ടുപിടിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
അനാവശ്യ ചര്‍ച്ചകള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല. അനവസരത്തിലാണ് ചര്‍ച്ച എന്ന് താന്‍ തന്നെ നേരത്തെ പറഞ്ഞതാണ്. താന്‍ എന്തായാലും അത്തരം ഒരു ചര്‍ച്ച ഉണ്ടാക്കിയിട്ടില്ലെന്നും ആരാണ് ചര്‍ച്ച ഉണ്ടാക്കിയതെന്ന് കണ്ടുപിടിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നത് തന്നെയാണ് മുഖ്യ ലക്ഷ്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. താന്‍ കെപിസിസി പ്രസിഡന്റ് ആയിരുന്ന ഘട്ടത്തിലാണ് കോണ്‍ഗ്രസ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 70 ശതമാനം വിജയം നേടിയത്. അതേ വിജയം ഇത്തവണയും ഉണ്ടാകണം. വമ്പിച്ച വിജയം ഉണ്ടാകാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മാത്രമേ നിയമസഭയില്‍ വിജയിക്കാന്‍ സാധിക്കൂ എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.