ക്ലോസെറ്റില്‍ മുഖം പൂഴ്ത്തിക്കുകയും, ടോയ്ലറ്റില് നക്കിക്കുകയും ചെയ്തു, സ്കൂളില്‍ റാഗിങ്ങിന് ഇരയായതിനാലാണ് മകന് ജീവനൊടുക്കിയതെന്ന് അമ്മ


കുട്ടി പഠിച്ചിരുന്ന ഗ്ലോബല്‍ പബ്ലിക് സ്കൂളിനെതിരെ അമ്മ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്കി.
തൃപ്പൂണിത്തുറയില്‍ പതിനഞ്ചുകാരന് ഫ്ലാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയതിന് പിന്നില്‍ റാഗിങ്ങെന്ന് ആരോപണം. കുട്ടി സ്കൂളില്‍ ക്രൂരമായ പീഡനത്തിന് ഇരയായെന്ന ആരോപണവുമായി അമ്മയാണ് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കുട്ടി പഠിച്ചിരുന്ന ഗ്ലോബല്‍ പബ്ലിക് സ്കൂളിനെതിരെ അമ്മ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്കി.
കുട്ടി സ്കൂള്‍ ബസില്‍വെച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. നിറത്തിന്റെ പേരില്‍ പരിഹാസം നേരിട്ടിരുന്നു. വാഷ് റൂമില്‍ കൊണ്ടുപോയി ഉപദ്രവിച്ചു. ക്ലോസെറ്റില്‍ മുഖം പൂഴ്ത്തിക്കുകയും, ടോയ്ലറ്റില് നക്കിക്കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സ്കൂളില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ക്ക് സല്‍പ്പേര് പോകുമോ എന്ന ഭയമായിരുന്നുവെന്നും അമ്മ പരാതിയില്‍ ചൂണ്ടിക്കാട്ടി.
ഈ മാസം പതിനഞ്ചിനായിരുന്നു ഒന്‍പതാം ക്ലാസുകാരനായ ഇരുമ്പനം സ്വദേശി മിഹിര്‍ അഹമ്മദ് ഫ്ലാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം നടന്നത്. മിഹിറിന്റെ മരണത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
Tags

'ക്രിസ്ത്യാനികളെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും വേണം' ; ഛത്തീസ്ഗഡിൽ വംശഹത്യ ആഹ്വാനവുമായി ഹിന്ദുത്വ നേതാവ്
റായ്പൂർ: രാജ്യത്തുള്ള എല്ലാ ക്രിസ്ത്യാനികളെയും ആക്രമിക്കുകയും ബലാത്സംഗം ചെയ്യണമെന്നുമുള്ള ആഹ്വാനവുമായി ഛത്തീസ്ഗഡിലെ ഹിന്ദുത്വ നേതാവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ആദേശ് സോണി. ഛത്തീസ്ഗഡിലെ ബിഷ്രാംപൂർ,