പി വി അന്‍വറിന്റെ പാര്‍ക്ക് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

google news
pv anwar

പി വി അന്‍വറിന്റെ ഉടമസ്ഥതയില്‍ കക്കാടംപൊയിലില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ക്ക് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് പഞ്ചായത്തിന്റെ ലൈസന്‍സ് വാങ്ങാതെയാണെന്ന് കൂടരഞ്ഞി പഞ്ചായത്ത് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ലൈസന്‍സിനായി അപൂര്‍ണമായ അപേക്ഷയാണ് നല്‍കിയതെന്നും അപേക്ഷയിലെ പിഴവ് തിരുത്താന്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നും കോടതിയെ അറിയിച്ചിരുന്നു.

ലൈസന്‍സ് ഇല്ലാതെ എങ്ങനെ പാര്‍ക്ക് പ്രവര്‍ത്തിക്കും എന്ന് ചോദിച്ച കോടതി ഇക്കാര്യത്തില്‍ ഇന്ന് മറുപടി നല്‍കാന്‍ സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയടക്കം കണക്കിലെടുത്ത് കളക്ടര്‍ അടച്ച് പൂട്ടിയ പി വി ആര്‍ നാച്വറോ പാര്‍ക്ക് ഭാഗീകമായി തുറക്കാന്‍ മുഖ്യമന്ത്രിയ്ക്ക് കീഴിലുള്ള ദുരന്ത നിവാരണ അതോറിറ്റിയാണ് അനുമതി നല്‍കിയത്. പി വി അന്‍വര്‍ എം എല്‍ എ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ നടപടി.

Tags