കളമശ്ശേരി സ്‌ഫോടനത്തിലെ വിദ്വേഷ പരാമര്‍ശം; ബിജെപി നേതാക്കളുടെ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

google news
bjp

കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെയുള്ള വിദ്വേഷ പരാമര്‍ശത്തിലെ പൊലീസ് നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബിജെപി നേതാക്കളായ രാജീവ് ചന്ദ്രശേഖര്‍, അനില്‍ ആന്റണി എന്നിവരുടെ ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. വിദ്വേഷ പരാമര്‍ശത്തില്‍ രണ്ട് കേസുകളാണ് നേരത്തെ എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153, 153എ, കേരള പൊലീസ് നിയമത്തിലെ 120 ഒ വകുപ്പുകളാണ് പൊലീസ് ചുമത്തിയത്.
കലാപത്തിന് വേണ്ടി പ്രകോപനമുണ്ടാക്കി, ക്രമസമാധാനം തകര്‍ക്കാന്‍ മാധ്യമങ്ങളിലൂടെ ശ്രമിച്ചു തുടങ്ങിയവയാണ് കുറ്റങ്ങള്‍. രണ്ട് കേസുകളിലും മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ ആവശ്യം. കേസില്‍ രാജീവ് ചന്ദ്രശേഖറിന്റെ അറസ്റ്റ് ഹൈക്കോടതി നേരത്തെ വിലക്കിയിരുന്നു.

Tags