വന്യജീവി ശല്യം തടയാന്‍ പിണറായി സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയോ ? വിമര്‍ശനവുമായി വി ഡി സതീശന്‍

google news
VD Satheesan

വനാതിര്‍ത്തി മുഴുവന്‍ സങ്കടങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൃഷി മുഴുവന്‍ തകര്‍ത്തു. വന്യജീവി ശല്യം തടയാന്‍ പിണറായി സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയോയെന്നും വി ഡി സതീശന്‍ ചോദിച്ചു.

നല്ലൊരു വനം മന്ത്രിയുണ്ട്. ഏഴായിരത്തിലധികം പേര്‍ക്ക് നഷ്ടപരിഹാരം കൊടുത്തിട്ടില്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ആന്റോ ആന്റണി സത്യഗ്രഹ സമരം ഇരുന്നത് കൊണ്ട് മാത്രമാണ് തുലാപ്പള്ളിയില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് പത്ത് ലക്ഷം കൊടുക്കാം എന്ന് ധാരണ ഉണ്ടാക്കിയത്. കേരളത്തില്‍ ആന ചവിട്ടിക്കൊന്ന പലര്‍ക്കും ഈ പണം കൊടുത്തിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. ജനപ്രതിനിധി വീറോടും വാശിയോടും കൂടി പാവപ്പെട്ടവന്റെ കൂടെ നിന്നത് കൊണ്ടാണ് ആവശ്യപ്പെട്ട മുഴുവന്‍ കാര്യങ്ങളും സമ്മതിച്ചതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Tags