ഹര്‍ത്താല്‍; കോട്ടയം ഡിപ്പോയിൽ കെഎസ്ആർടിസി മുഴുവൻ സർവീസുകളും നടത്തുന്നു
ksrtc
ചങ്ങനാശ്ശേരിയിൽ കെഎസ്ആർടിസി സ്റ്റാൻഡിനു മുന്നിൽ പോപ്പുലർ ഫ്രണ്ട് ഉപരോധം ഈർപ്പടുത്തി. സ്വകാര്യ വാഹനങ്ങളും ചരക്ക് വാഹനങ്ങളും നിരത്തിലുണ്ട് . അതേസമയം ചില ജില്ലകളിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല.

കോട്ടയം ഡിപ്പോയിൽ കെഎസ്ആർടിസി മുഴുവൻ സർവീസുകളും നടത്തുന്നു. ആകെയുള്ള 60 സർവീസുകളിൽ 59 ഉം സർവീസ് നടത്തി.വൈകുന്നേരം ഒരു സർവീസ് പുറപ്പെടും. ഇതിനിടെ ചങ്ങനാശ്ശേരിയിൽ കെഎസ്ആർടിസി സ്റ്റാൻഡിനു മുന്നിൽ പോപ്പുലർ ഫ്രണ്ട് ഉപരോധം ഈർപ്പടുത്തി. സ്വകാര്യ വാഹനങ്ങളും ചരക്ക് വാഹനങ്ങളും നിരത്തിലുണ്ട് . അതേസമയം ചില ജില്ലകളിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല.

അതേസമയം പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ക്രമസമാധാനപാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി.

Share this story