ഹരിപ്പാട് കുമാരപുരത്ത് സിപിഐഎമ്മിൽ കൂട്ടരാജി; കുമാരപുരം പഞ്ചായത്ത് പ്രസിഡന്റടക്കം 36 പേർ രാജിവച്ചു
ആലപ്പുഴ: ഹരിപ്പാട് കുമാരപുരത്ത് സിപിഐഎമ്മിൽ കൂട്ടരാജി. പാർട്ടി ഭരിക്കുന്ന കുമാരപുരം പഞ്ചായത്ത് പ്രസിഡന്റടക്കം 36 പേരാണ് പാർട്ടിയിൽ നിന്ന് രാജിവച്ചത്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ജില്ലാ സെക്രട്ടറിക്കും ഇവർ രാജിക്കത്ത് നൽകി.
സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളെ തുടർന്നാണ് രാജി. ബാങ്കിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഏരിയ കമ്മിറ്റി അംഗം ബിജു പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചുവെങ്കിലും ഹരിപ്പാട് ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോൾ പരാതി നൽകിയ ബിജുവിനെ ഒഴിവാക്കുകയായിരുന്നു.
പിന്നീട് ഉൾപ്പെടുത്താമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞെങ്കിലും വാക്കുപാലിച്ചിരുന്നില്ല. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായുള്ള ചർച്ചയും നടന്നില്ല ഇതുമായി ബന്ധപ്പെട്ടാണ് അംഗങ്ങൾ രാജിക്കത്ത് നൽകിയത്.