കലാമണ്ഡലം സത്യഭാമയ്ക്കെതിരെ വ്യാപക പ്രതിഷേധം; 'ഞങ്ങൾക്ക് കാക്കയുടെ നിറമുള്ള' രാമകൃഷ്ണന്റെ മോഹിനിയാട്ടം മതിയെന്ന് ഹരീഷ് പേരടി

google news
hareesh peradi

ചാലക്കുടിക്കാരൻ നർത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമുള്ള കലാമണ്ഡലം സത്യഭാമയുടെ  പരാമര്‍ശത്തിൽ വ്യാപകപ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്. ഇതിൽ സിനിമാരം​ഗത്ത് നിന്നും നടൻ ഹരീഷ് പേരടി നടത്തിയ പ്രതികരണം ചർച്ചയാവുകയാണ്. ഞങ്ങൾക്ക് കാക്കയുടെ നിറമുള്ള രാമകൃഷ്ണന്റെ മോഹിനിയാട്ടം മതിയെന്നും കറുപ്പിനും രാമകൃഷ്ണനുമൊപ്പമെന്നുമായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം. ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു നടൻ തന്റെ പ്രതിഷേധം അറിയിച്ചത്.

''മോളെ സത്യഭാമേ..ഞങ്ങൾക്ക് പറഞ്ഞ "കാക്കയുടെ നിറമുള്ള" രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി...രാമകൃഷ്ണനോടും ഒരു അഭിർത്ഥന..ഇനി മോഹിനിയാട്ടം കളിക്കുമ്പോൾ ഒരു പ്രതിഷേധമെന്ന നിലക്ക് മുഖത്തും ശരീരത്തിലും വെള്ള പൂശരുത്..ഭൂമി കുലുങ്ങുമോ എന്ന് നമുക്ക് നോക്കാം..കറുപ്പിനൊപ്പം..രാമകൃഷ്ണനൊപ്പം..'' എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

Tags