പീഡന പരാതി ; നടന്‍ നിവിന്‍ പോളി മുന്‍കൂര്‍ ജാമ്യം തേടില്ല

Nivin Pauly will not seek anticipatory bail
Nivin Pauly will not seek anticipatory bail

കൊച്ചി: സിനിമയില്‍ അവസരം നല്‍കാമെന്ന് വാദ്ഗാനം നല്‍കി കൂട്ടബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതിയില്‍ കേസെടുത്തതില്‍ നടന്‍ നിവിന്‍ പോളി മുന്‍കൂര്‍ ജാമ്യം തേടില്ല. കേസ് എതിരാകില്ലെന്ന നിഗമനത്തെ തുടര്‍ന്നാണ് നിവിന്‍ പോളിയുടെ തീരുമാനം. എഫ്ഐആര്‍ റദ്ദാക്കാന്‍ അപേക്ഷ നല്‍കേണ്ടതില്ലെന്നും നിവിന്‍ തീരുമാനിച്ചു.

കോതമംഗലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടനെതിരെ കേസെടുത്ത് അന്വേഷണം നടക്കുന്നത്. ഇതേ തുടര്‍ന്ന് നിവിനെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

Tags