പീഡന പരാതി ; ബാലചന്ദ്രമേനോനെ ചോദ്യം ചെയ്തു
Dec 20, 2024, 08:21 IST
തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ബാലചന്ദ്ര മേനോനെതിരെ കേസെടുത്തത്.
നടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നടന്നും സംവിധായകനുമായ ബാലചന്ദ്രമേനോനെ പൊലീസ് ചോദ്യം ചെയ്തു. കോടതി നിര്‍ദ്ദേശ പ്രകാരമാണ് ബാലചന്ദ്ര മേനോന് പൊലീസ് സ്റ്റേഷനില്‍ ഹാജരായത്.
2007 ല്‍ പുറത്തിറങ്ങിയ ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റില്‍വച്ച് ബാലചന്ദ്ര മേനോന് ലൈംഗീക അതിക്രമം കാട്ടി എന്നായിരുന്നു ആലുവ സ്വദേശിനിയായ നടിയുടെ പരാതി. 2007 ജനുവരിയില്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് ലൈംഗീക അതിക്രമം നടത്തിയെന്നും പരാതിയില്‍ പറയുന്നു.
തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ബാലചന്ദ്ര മേനോനെതിരെ കേസെടുത്തത്. എന്നാല്‍ ബാലചന്ദ്രമേനോന് ആരോപണങ്ങള്‍ നിഷേധിച്ചു.