ഹജ്ജുമ്മമാർക്ക് മാത്രമായി ഹജ്ജ് വിമാനം; വിമാനത്തിൽ 289 വനിതാ തീർഥാടകർ

hajj

സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ കീഴിലുള്ള നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ നിന്ന് 289 വനിതകൾ മാത്രമുള്ള വിമാനം ചൊവ്വാഴ്ച (28) യാത്ര തിരിച്ചു. രാത്രി 8 -30ന് സൗദി എയർലൈൻസ് എസ് വി 3775 നമ്പർ വിമാനത്തിലാണ് ഹജ്ജുമ്മമാർ ( വനിതകൾ ) യാത്ര തിരിച്ചത്. നേരത്തെ ഹജ്ജ് ക്യാമ്പിലെത്തിയ  ഇവരെ  4 മണിയോടെ പ്രത്യേക ബസ്സിൽ   വിമാനത്താവളത്തിലേക്ക് യാത്രയയച്ചു. 

hajj ladies

അൻവർ സാദത്ത് എം ൽ എ സംസ്ഥാന ഹജ്ജ് കമ്മറ്റി യംഗം സഫർ  കയാൽ, തൊട്ടിയൂർ മുഹമ്മദ് കുഞ്ഞ് മുസലിയാർ, മുസ്സമ്മിൽ ഹാജി,  നെടുമ്പാശ്ശേരി ഹജ്ജ് കമ്മിറ്റി കോ-ഓഡിനേറ്റർ ടി കെ സലീം എന്നിവരും ഹജ്ജുമ്മമാരെ യാത്രയയക്കാനുണ്ടായിരുന്നു. ബുധനാഴ്ച (29) ഉച്ചക്ക് 12.10നുള്ള സൗദി എയർലൈൻസ് എസ് വി 3783 നമ്പർ വിമാനത്തിൽ 289 വനിതാ തീർത്ഥാടകർ കൂടി യാത്രതിരിക്കും.

Tags