എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയായിരുന്നുവെങ്കില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ താന്‍ ജയിക്കില്ലായിരുന്നു ; എ എം ആരിഫ്

വി.ഡി.സതീശന്‍ മാപ്പ് പറയണം: എ.എം.ആരിഫ് എം.പി

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയായിരുന്നുവെങ്കില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ താന്‍ ജയിക്കില്ലായിരുന്നുവെന്ന് ആലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ എം ആരിഫ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എപ്പോഴും നെഗറ്റീവായിട്ടേ വരാറുള്ളൂ. 2006ല്‍ മത്സരിക്കുന്നത് മുതല്‍ പരാജയപ്പെടുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ 101 ശതമാനം വിജയം ഉറപ്പാണ്, നല്ല ആത്മവിശ്വാസത്തിലാണെന്നും എ എം ആരിഫ് പ്രതികരിച്ചു.
'എല്‍ഡിഎഫിന്റേത് നല്ല പ്രവര്‍ത്തനം ആയിരുന്നു. എല്‍ഡിഎഫിന് സ്വാധീനമുള്ള നിയോജക മണ്ഡലങ്ങളാണ് പൊതുവില്‍ ആലപ്പുഴയ്ക്ക്. കഴിഞ്ഞ തവണ മത്സരിക്കുമ്പോള്‍ ഉണ്ടായിരുന്ന നെഗറ്റീവ് ഫാക്ടുകള്‍ സംസ്ഥാന തലത്തില്‍ പ്രതിഫലിച്ച ഘടകങ്ങള്‍ ഉണ്ടായിരുന്നു. അതൊന്നും ഇത്തവണ ഉണ്ടായിരുന്നില്ല. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വ്യക്തി ബന്ധങ്ങള്‍ ഹരിപ്പാട് മുതലുള്ള ഇടങ്ങളില്‍ വ്യക്തിപരമായി ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതെല്ലാം സ്വാധീനിക്കുമെന്നും പ്രതിഫലിക്കുമെന്നും ഉറപ്പാണ്', എ എം ആരിഫ് പറഞ്ഞു.

Tags