ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളെ ക്രൂരമായി മര്‍ദ്ദിച്ച് പാപ്പാന്മാര്‍; വീഡിയോ പുറത്ത് വന്നതിന് പിന്നാലെ പാപ്പാന്മാർക്ക് സസ്പെന്‍ഷൻ

google news
elephant

തൃശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലിക്ക് കൊണ്ടുവന്ന ആനകളെ   ക്രൂരമായി മര്‍ദ്ദിച്ച് പാപ്പാന്മാര്‍. ആനകളെ മർദിക്കുന്ന ദൃശ്യങ്ങൾ  പുറത്തുവന്നതിന് പിന്നാലെ പാപ്പാൻമ്മാരെ സസ്പെൻഡ് ചെയ്തു. മര്‍ദനമേറ്റ കൃഷ്ണ, കേശവൻ കുട്ടി എന്നീ ആനകളുടെ പാപ്പാന്മാരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. 

മൂന്നു ദൃശ്യങ്ങള്‍ കൂട്ടിയിണക്കി ഒറ്റ ആനയെ തല്ലുന്നു എന്നപേരിലായിരുന്നു ദൃശ്യങ്ങള്‍ പ്രചരിച്ചത്. ശീവേലിപ്പറമ്പില്‍ കുളിപ്പിക്കുന്നതിനായി കൊണ്ടു വന്ന ജയലളിത നടയിരുത്തിയ കൃഷ്ണ എന്ന ആനയെയും കേശവന്‍ കുട്ടി എന്ന ആനയെയും അടിക്കുന്നതായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. കാലിന് സ്വാധീനക്കുറവുള്ള ഗജേന്ദ്ര എന്ന ആന നടക്കുന്നതായിരുന്നു മൂന്നാമത്തെ ദൃശ്യം. 

അതേസമയം ഒരു മാസം മുമ്പത്തെ ദൃശ്യങ്ങളാണ് ഇതെന്നാന്നായിരുന്നു  ആനക്കോട്ടയുടെ വിശദീകരണം. പിന്നാലെ ഗുരുവായൂര്‍ ദേവസ്വം അന്വേഷണത്തിന് നിര്‍ദ്ദേശവും നല്‍കിയിരുന്നു. ആനക്കോട്ടയിലെത്തി ഡോക്ടര്‍മാര്‍ ആനകളെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തിരിക്കുന്നത്.

Tags