ആനകൾക്ക് ഇനി കുറി വേണ്ട..; വിലക്കേർപ്പെടുത്തി ഗുരുവായൂർ ദേവസ്വം

Guruvayoor Devaswom bans touching kuri in elephants
Guruvayoor Devaswom bans touching kuri in elephants

ആനകൾക്ക് ഇനി മുതൽ കുറി തൊടീക്കരുതെന്ന് ഗുരുവായൂർ ദേവസ്വം. കുറി തൊടീക്കുന്നത് മൂലം നെറ്റിപ്പട്ടത്തിൽ ചായം ഇളകി നെറ്റിപ്പട്ടം കേടു വരുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. പാപ്പാന്മാർക്ക് വേണ്ടി ഡപ‍്യൂട്ടി അഡ്മിനിസ്ട്രേറ്റർ പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

പല നിറത്തിലുള്ള കുറി ആനകളെ തൊടീക്കുന്നത് നെറ്റിപട്ടത്തിൽ ചായം ഇളകി കറ പിടിക്കാൻ കാരണമാകുന്നു എന്നാണ് കണ്ടെത്തൽ. തുണി ദ്രവിച്ച് നെറ്റിപട്ടം കേടുവരുന്നു എന്നതടക്കമാണ് പാപ്പാന്മാർക്ക് വേണ്ടി ഡപ‍്യൂട്ടി അഡ്മിനിസ്ട്രേറ്റർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്.
നിർദ്ദേശo ലംഘിച്ചാൽ പാപ്പാന്മാരിൽ നിന്ന് പിഴ ഈടാക്കുമെന്നും സർക്കുലറിൽ നിർദേശം നൽകിയിട്ടുണ്ട്.