ഷാപ്പിലെത്തി ഗുണ്ടാപ്പിരിവ് ; ആലുവയിൽ യുവാവ് അറസ്റ്റിൽ

arrest
arrest

ആലുവ : ഷാപ്പിലെത്തി ഗുണ്ടാപ്പിരിവ് നടത്തിയയാൾ അറസ്റ്റിൽ. എൻ.എ.ഡി തായ്ക്കണ്ടത്ത് ഫൈസലി (34) നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. റെയിൽവേ സ്റ്റേഷന് സമീപമുള്ള ഷാപ്പിലാണ് ഇയാൾ ഗുണ്ടാപ്പിരിവ് നടത്തിയത്.

റെയിൽവേ സ്ക്വയറിൽ കട തല്ലിപ്പൊളിച്ച കേസിൽ എട്ടുമാസം ജയിലിലായിരുന്നു ഫൈസൽ. പ്രതിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.

Tags