'ബിജെപിയുടെ കേരളത്തിലെ വളര്‍ച്ച പടവലങ്ങ പോലെ'; സര്‍ക്കാരിനാണ് ജനപിന്തുണയെന്ന് വി ശിവന്‍കുട്ടി

google news
sivan kutty

പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷത്തെ ജനം വീണ്ടും പാഠം പഠിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ആരോപണങ്ങളേക്കാള്‍ ജനം വിശ്വസിക്കുന്നത് സ്വന്തം ജീവിതാനുഭവങ്ങളെയാണ്. ബിജെപിയുടെ കേരളത്തിലെ വളര്‍ച്ച പടവലങ്ങ പോലെയാണെന്നും മന്ത്രി വിമര്‍ശിച്ചു. 

വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതിന് ജനം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊടുത്ത തിരിച്ചടിയില്‍ നിന്ന് കോണ്‍ഗ്രസ് ഇനിയും പാഠം പഠിച്ചിട്ടില്ല എന്ന് വേണം മനസിലാക്കാന്‍. ഉറപ്പില്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് പ്രതിദിനം ഓരോ ആരോപണവുമായി രംഗത്തുവരുന്നത്. ആരോപണത്തിനുവേണ്ടി ആരോപണമുന്നയിക്കുന്ന പ്രവൃര്‍ത്തി തന്നെയാണ് ബിജെപിയും ചെയ്യുന്നത്. ആ പാര്‍ട്ടിയുടെ കേരളത്തിലെ വളര്‍ച്ച പടവലങ്ങ പോലെയാണ്. ജനങ്ങളുടെ ക്ഷേമവും നാടിന്റെ വികസനവും മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനാണ് ജനപിന്തുണയെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

Tags