വരന്‍ ഷാഫി പറമ്പില്‍, വധു ജനാധിപത്യം; കല്യാണ കത്ത് വൈറല്‍

google news
shafi

വടകരയില്‍ വോട്ടഭ്യര്‍ത്ഥിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ വെറൈറ്റി നോട്ടീസ്. കല്യാണക്കത്തിന്റെ രൂപത്തിലാണ് സ്ഥാനാര്‍ത്ഥിയുടെയും ചിഹ്നത്തിന്റെയും വോട്ടെടുപ്പ് ദിവസത്തിന്റെയും വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. ഈ വ്യത്യസ്ത കത്തില്‍ ഷാഫി പറമ്പിലാണ് വരന്‍, വധുവാകട്ടെ ജനാധിപത്യവും. ഇന്ത്യാ രാജ്യത്തെ വീണ്ടെടുക്കാന്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ യുഡിഎഫിന് വോട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയും വേദിയായ പോളിങ് ബൂത്തിലേക്കെത്താനും കല്ല്യാണകത്തില്‍ ആവശ്യപ്പെടുന്നു.

വെറൈറ്റി പ്രചാരണ തന്ത്രങ്ങളുമായാണ് ഷാഫി പറമ്പില്‍ വടകരയില്‍ മുന്നേറുന്നത്. പ്രവാസികളുടെ വോട്ട് തേടി ഷാഫി ഗള്‍ഫിലുമെത്തിയിരുന്നു. യുഎഇയിലെയും ഖത്തറിലെയും പ്രവാസികളെ കണ്ട് വോട്ട് ചോദിക്കാന്‍ കഴിഞ്ഞ ദിവസമാണ് ഷാഫി ഗള്‍ഫിലെത്തിയത്. വിമാന നിരക്കിലെ കൊള്ള, മൃതദേഹം നാട്ടിലേക്ക് അയയ്ക്കുന്നതിലെ കുരുക്കുകള്‍, പ്രവാസി വോട്ടവകാശം എന്നിവയെല്ലാം ചര്‍ച്ചയാക്കി പരമാവധി പ്രവാസി വോട്ടുറപ്പിക്കാനാണ് ഷാഫിയുടെ ഗള്‍ഫ് സന്ദര്‍ശനം. പ്രവാസി വോട്ട് നിര്‍ണായകമായ മണ്ഡലമാണ് വടകര. 
 

Tags