24 വയസ് മാത്രമാണ് പ്രതിക്ക് പ്രായം, പക്വതയില്ലാത്ത മനസാണ് പെണ്‍കുട്ടിയുടേത് ; ഗ്രീഷ്മയ്ക്ക് ലഭിച്ചത് അധിക ശിക്ഷയെന്ന് റിട്ട ജസ്റ്റിസ് കെമാൽ പാഷ

The accused is only 24 years old and the girl has an immature mind; Retired Justice Kemal Pasha said that Greeshma received an additional punishment
The accused is only 24 years old and the girl has an immature mind; Retired Justice Kemal Pasha said that Greeshma received an additional punishment

ഒരു സംശയത്തിന്‍റെയും ആനുകൂല്യമില്ലാത്ത ജീവപര്യന്തം തീരെ കുറഞ്ഞുപോകുന്ന ശിക്ഷയാകുന്ന അപൂര്‍വമായ കേസുകളിലാണ് വധശിക്ഷ വിധിക്കുക. ഈ കേസിന്‍റെ വസ്തുതകള്‍ പരിശോധിച്ചാൽ വധശിക്ഷ അധിക ശിക്ഷയാണ്. 24 വയസ് മാത്രമാണ് പ്രതിക്ക് പ്രായം. പക്വതയില്ലാത്ത മനസാണ് പെണ്‍കുട്ടിയുടേത്. പ്രണയത്തിൽ നിന്ന് രക്ഷപ്പെടാൻ മാര്‍ഗമില്ലാതെയായി. ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് ലഭിച്ച  ശിക്ഷ മേൽകോടതിയിൽ നിലനിൽക്കാൻ സാധ്യത കുറവാണെന്ന് ഹൈകോടതി റിട്ട. ജസ്റ്റിസ്‌ കെമാൽ പാഷ. 

നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടേത് അധിക ശിക്ഷ എന്നാണ് തന്‍റെ അഭിപ്രായം. സുപ്രീം കോടതി വിധികൾ പരിശോധിച്ചാൽ ഇത് വ്യക്തം ആണ് . ഗ്രീഷ്മയെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നാ സമ്മർദ്ദഓ ഷാരോൺ ഒരുക്കിയത് കോടതി പരിഗണിക്കണം ആയിരുന്നു എന്ന് കമാൽ പാഷ പറഞ്ഞു .

ഈ കുട്ടി കസ്റ്റഡിയിലിരിക്കെ ലൈസോള്‍ എടുത്ത് കുടിച്ച് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.ആ സമയത്ത് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയിരുന്നു. ഇവന്‍റെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ മാര്‍ഗമില്ലാതായപ്പോള്‍ തനിക്ക് ആത്മഹത്യ ചെയ്യാനായി കലക്കിവെച്ചതാണ് കഷായം എന്നാണ് പറഞ്ഞത്. ഇനി എന്നെ ഉപദ്രവിച്ചാൽ ഇത് കുടിച്ച് ആത്മഹത്യ ചെയ്യുമെന്ന് അവള്‍ പറഞ്ഞപ്പോള്‍ കഷായമാണെന്ന് അവള്‍ പറയുകയായിരുന്നു. അങ്ങനെ അവൻ എടുത്തു കുടിക്കുകയായിരുന്നുവെന്നാണ് അവളുടെ മൊഴി. തനിക്ക് കിട്ടാത്തത് വെറെ ആര്‍ക്കും കിട്ടണ്ടായെന്ന് ഷാരോണ്‍ പറഞ്ഞിരുന്നുവെന്നാണ് പറയുന്നത്.  ഒരു നിവൃത്തിയുമില്ലാതെയാണ് ഇത് ചെയ്തത്. അത് ശരിയാണെന്ന് പറയുന്നില്ല. കുറ്റകൃത്യം തന്നെയാണ്. എന്നാൽ, അപൂര്‍വങ്ങളിൽ അപൂര്‍വമായ കേസ് അല്ല ഇതെന്നും റിട്ട. ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു.
 

Tags