റേഷന്‍ കടകളെ ആധുനികവല്‍ക്കരിക്കും: മന്ത്രി ജി.ആര്‍.അനില്‍
Minister GR Anil

പണമിടപാടുകള്‍ ഉള്‍പ്പടെ നടത്താന്‍ കഴിയുന്ന രീതിയില്‍ റേഷന്‍ കടകളെ ആധുനികവല്‍ക്കരിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന്  ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ജില്ലയിലെ കുടിശിക നിവാരണ അദാലത്ത് ജില്ലാ പഞ്ചായത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

റേഷന്‍കട ലൈസന്‍സികളുമായി നല്ല ബന്ധമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അനര്‍ഹരായ റേഷന്‍കാര്‍ഡ് ഉടമകളെ കണ്ടെത്താന്‍ കഴിഞ്ഞത് പൊതുവിതരണ സംവിധാനത്തിന്റെ നേട്ടമാണെന്നും മന്ത്രി അറിയിച്ചു.

പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ സജിത്ബാബു, ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍ വി. സുഭാഷ്, ജില്ലാസപ്ലൈ ഓഫീസര്‍ സി.വി. മോഹന്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 

Share this story